രക്തദാനത്തിന്റെ മഹത്വമോതി അധ്യാപകര്‍

രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും ആവശ്യകതയും മഹത്വവും ബോധ്യപ്പെടുത്താന്‍ കൊടിഞ്ഞി ജി.എം.യു.പി. സ്‌കൂളിലെ അധ്യാപകര്‍ രംഗത്ത്. ഇവര്‍ രക്തദാനസേന രൂപവത്കരിക്കുകയും അവയവദാന സമ്മതപത്രം നല്‍കുകയും ചെയ്തു. സ്‌കൂളിന്റെ മികവ് പ്രവര്‍ത്തനമായ 'ക്ഷേമ'യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
 
 രക്തദാന ദിനാചരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആസിയ തേറമ്പില്‍ നിര്‍വഹിച്ചു. ബ്ലോക്ക്അംഗം ഇ.പി. ഹംസ അധ്യക്ഷതവഹിച്ചു. പരിപാടിയില്‍ കുട്ടികളുടെയും അധ്യാപകരുടെയും രക്തഗ്രൂപ്പ് ഡയറക്ടറി എസ്.എം.സി ചെയര്‍മാന്‍ ബീരാന്‍കുട്ടി ഹാജി പ്രകാശനംചെയ്തു. അധ്യാപകരുടെ അവയവദാന സമ്മതപത്രം പ്രധാനാധ്യാപിക പൊന്നമ്മ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ അസീസിന് കൈമാറി. 'രക്തദാനം-അവയവദാനം-അറിയാനുള്ളത്' എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് വി ക്ലാസെടുത്തു.

Search site