മോഡിക്ക് രാഹുലിന്റെ വിമര്‍ശം

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശം. പ്രതിപക്ഷനേതാക്കളുടേത് ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളാണെന്നും പണക്കാര്‍ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് - അദ്ദേഹം പറഞ്ഞു.
 
തിരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന രാജസ്ഥാനിലെ ബാരനില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷാ ബില്‍, ഭൂമിഏറ്റെടുക്കല്‍ ബില്‍, സാമ്പത്തികമായി ദുര്‍ബലാവസ്ഥയിലുള്ള ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി തുടങ്ങിയവ യു.പി.എ. സര്‍ക്കാറിന്റെ നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
ഭക്ഷ്യബില്‍ പാസാക്കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷത്തെയും അദ്ദേഹം വിമര്‍ശിച്ചു. സപ്തംബര്‍ പത്തിന് നരേന്ദ്രമോഡി രാജസ്ഥാനില്‍ റാലിയെ അഭിസംബോധനചെയ്തിരുന്നു.

Search site