മൈ പാസ്‌പോര്‍ട്ടിലൂടെ ഭാമ മലയാളത്തില്‍ തിരിച്ചെത്തുന്നു

ഇടവേളക്കു ശേഷം നടി ഭാമ വീണ്ടും മലയാളത്തിലെത്തുന്നു. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്യുന്ന മൈ പാസ്‌പോര്‍ട്ടിലൂടെ നടന്‍ ഇന്ദ്രജിത്തിനൊപ്പമാണ് ഭാമ മലയാളത്തിലെത്തുന്നത്.
 
ദക്ഷിണാഫ്രിക്കയില്‍ ജീവിക്കുന്ന ദമ്പതികളായാണ് ഭാമയും ഇന്ദ്രജിത്തും സിനിമയില്‍ അഭിനയിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇവരുടെ രസകരമായ ജീവിതകഥയാണ് സിനിമ വിവരിക്കുന്നത്. ആദ്യ പകുതി മുഴുവന്‍ ഹാസ്യവും രണ്ടാം പകുതി സീരിയസാവുകയുമാണ് ചിത്രം.

Search site