മേഘ്നാരാജിന്റെ പുതിയ വേഷം

സംവിധായകന്‍ വിനയന്‍റെ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മേഘ്നാരാജ്. പിന്നീട് പുറത്തിറങ്ങിയ ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, പാച്ചുവും കോവാലനും തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന വികെ പ്രകാശ് ചിത്രം മേഘ്നക്ക് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. ജിത്തു ജോസഫ് സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം മെമ്മറീസ് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയതോടെ സിനിമയോടുള്ള തന്റെ സമീപനം തീര്‍ത്തും മാറിയതായി മേഘ്ന പറയുന്നു. മെമ്മറീസിന്റെ വിജയം തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം വളരെ വലുതാണെന്നും ഇനി സെലക്ടിവായി മാത്രമേ താന്‍ മലയാള സിനിമയില്‍ അഭിനയിക്കൂവെന്നും മേഘ്ന വ്യക്തമാക്കി.

Search site