മെക്‌സിക്കോയില്‍ അധ്യാപകരും പൊലീസും ഏറ്റുമുട്ടി

മെക്‌സിക്കോയില്‍ സമരം ചെയ്യുന്ന അധ്യാപകരും പൊലീസും ഏറ്റുമുട്ടി നിരവധി പേര്‍ക്ക് പരിക്ക്. മെക്‌സിക്കോ സിറ്റിയിലെ സൊക്കാളൊ ചത്വരത്തില്‍നിന്ന് പ്രക്ഷോഭകരെ നീക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആഴ്ചകളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന അധ്യാപകര്‍ക്ക് പിരിഞ്ഞുപോകാന്‍ സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. 
 
ഒഴിപ്പിക്കാനെത്തിയ പൊലീസിനു നേരെ സമരക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. നിരവധി പേരെ പൊലീസ് അറസ്റ്റുചെയ്തു. അധ്യാപകര്‍ കെട്ടിയുണ്ടാക്കിയിരുന്ന താല്‍ക്കാലിക തമ്പുകള്‍ പൊലീസ് ഇടിച്ചുനിരത്തി. 
 
പ്രസിഡണ്ട് എന്റിക് പീന നിറ്റോയുടെ വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതികള്‍ ഭേദഗതി ചെയ്യണമെന്നാണ് അധ്യാപകരുടെ ആവശ്യം. മികവു തെളിയിക്കുന്ന പരീക്ഷ എഴുതണമെന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സമരക്കാരെ ചൊടിപ്പിച്ചു. 
 
മെക്‌സിക്കോയിലെ അധ്യാപക യൂണിയനുകള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതും ഏകാധിപത്യ സ്വഭാവമുള്ളതുമാണെന്ന് ആരോപണമുണ്ട്.

Search site