മുസ്‌ലിം ബ്രദര്‍ഹുഡിന് ഈജിപ്തില്‍ വിലക്ക്

 മുസ്‌ലിം ബ്രദര്‍ഹുഡിന് ഈജിപ്തില്‍ വിലക്ക്. ഈജിപ്തിലെ അതിവേഗ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. ബ്രദര്‍ഹുഡിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. അതിവേഗ കോടതി ജഡ്ജി മുഹമ്മദ് അല്‍ സെയ്ദ് ആണ് ഈ ഉത്തരവിട്ടത്. 
 
കഴിഞ്ഞ ജൂലൈ മൂന്നിനാണ് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ബ്രദര്‍ഹുഡ് സര്‍ക്കാര്‍ സൈനിക അട്ടിമറിയിലൂടെ പുറത്തായത്. തുടര്‍ന്ന് ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് സംഘടനക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്ന പേരില്‍ ബ്രദര്‍ഹുഡ്ഡിന്റെ മുന്‍നിര നേതാക്കളില്‍ പലരെയും സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു.
 
85 വര്‍ഷം മുന്‍പ് രൂപീകൃതമായ മുസ്‌ലീം ബ്രദര്‍ഹുഡ്ഡിനെ 1954 ല്‍ ഈജിപ്തിലെ സൈനിക ഭരണകൂടം നിരോധിച്ചിരുന്നു. എന്നാല്‍ അതേവര്‍ഷം തന്നെ എന്‍ജിഒ ആയി രജിസ്റ്റര്‍ ചെയ്താണ് സംഘടന വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.

Search site