മുസ്ലീംലീഗ് പാര്‍ലമെന്റ് ഇലക്ഷന്‍ മുന്നൊരുക്കം ഞായറാഴ്ച തുടങ്ങും

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള കോഴിക്കോട്, വയനാട് പാര്‍ലമെന്റ് മണ്ഡലം മുസ്ലിം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ 22 ന് ഞായറാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും, മുക്കം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും. മുക്കത്ത് രാവിലെ 10 മണിക്കും, കോഴിക്കോട് ഉച്ചക്ക് ശേഷം 2 .30 നുമാണ് കണ്‍വെന്‍ഷന്‍.
 
മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സെക്രട്ടറി കെപിഎ മജീദ്, കേന്ദ്രമന്ത്രി ഇ അഹമ്മദ്, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ: എം.കെ മുനീര്‍, മഞ്ഞളാംകുഴി അലി, മുസ്ലീംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, തുടങ്ങിയവര്‍ പങ്കെടുക്കും.

Search site