മുസഫര്‍നഗര്‍ കലാപം: അഖിലേഷിന് നേരെ കരിങ്കൊടി പ്രയോഗം

വര്‍ഗീയ കലാപമുണ്ടായ മുസഫര്‍നഗറിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശിച്ചു. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ന്യൂനപക്ഷ നേതാക്കളില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
 
47 പേര്‍ കൊല്ലപ്പെട്ട കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മുഖ്യമന്ത്രിയെ നാട്ടുകാര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 
 
സംഭവം ദുഃഖകരമാണെന്നും പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അഖിലേഷ് സന്ദര്‍ശിച്ചു.

Search site