മാന്ദ്യത്തിനിടയില്‍ ഉണര്‍വ് കാര്‍ഷിക മേഖലക്കുമാത്രം

സാമ്പത്തിക മാന്ദ്യത്തിനും വിലക്കയറ്റത്തിനുമിടയില്‍ വ്യവസായ-സേവന മേഖലകള്‍ പിന്നാക്കം പോയിരിക്കെ, ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് കാര്‍ഷികരംഗം. നടപ്പു സാമ്പത്തികവര്‍ഷം കാര്‍ഷിക വളര്‍ച്ച ഇരട്ടിയിലേറെ വര്‍ധിച്ച് 4.8 ശതമാനത്തിലത്തെുമെന്ന് പ്രധാനമന്ത്രിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് സി. രംഗരാജന്‍ പുറത്തിറക്കിയ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക വളര്‍ച്ചനിരക്ക് 1.9 ശതമാനം മാത്രമായിരുന്നു.
 നല്ല മഴ കിട്ടി കാലം തെറ്റാതെ വിത്തിറക്കാന്‍ കഴിഞ്ഞതാണ് മെച്ചപ്പെട്ട വിളവെടുപ്പ് പ്രതീക്ഷിക്കാന്‍ കാരണം. എന്നാല്‍, വ്യവസായ രംഗത്ത് വളര്‍ച്ച 2.7 ശതമാനം മാത്രമാണ്. സേവനമേഖലയില്‍ 6.6 ശതമാനവും.
 ധനക്കമ്മിയും കറന്‍റ് അക്കൗണ്ട് കമ്മിയും വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ്രംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് സി. രംഗരാജന്‍ വിശദീകരിച്ചു. നടപ്പുവര്‍ഷം സാമ്പത്തിക വളര്‍ച്ചനിരക്ക് പരമാവധി 5.3 ശതമാനം പ്രതീക്ഷിച്ചാല്‍ മതി. ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, പ്രതീക്ഷിത വളര്‍ച്ചനിരക്ക് 6.4 ശതമാനമായിരുന്നു.
 അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വിശ്വാസ്യത നിരീക്ഷണ ഏജന്‍സികള്‍ കുറച്ചു കാണിക്കേണ്ട സാഹചര്യം നിലവിലില്ളെന്ന് രംഗരാജന്‍ അഭിപ്രായപ്പെട്ടു.

Search site