മാധ്യമ സെന്‍സറിങ്ങും, നവ കേരളവും

ചിലതൊന്നും പറയാനും എഴുതാനും പാടില്ലന്നറിയാം ലേഖകന്, പക്ഷേ പറയാതിരുന്നാല്‍ ശണ്ഢീകരിക്കപ്പെടുമോ എന്നപേടി അത്‌കൊണ്ട് പറയട്ടെ......

ചില സംഭവങ്ങള്‍ വരുമ്പോഴാണ്് ചിലരെ തിരിച്ചറിയാന്‍ കഴിയുക. അത് വരെ കൂടെ നടന്നവര്‍, അടുത്ത് ഇടപഴകിയവര്‍ ഇവരുടെയെല്ലാം യഥാര്‍ത്ഥമുഖം എന്താണന്ന് അറിയുക. അവര്‍ തരുന്ന ആനുകൂല്ല്യം പറ്റി കഴിഞ്ഞുകൂടുക. കിട്ടുന്ന അവസരങ്ങളിലെല്ലാം അവരെ മുക്തകണ്ഢം പ്രശംസിക്കുക. അങ്ങനെ അയ്യോ പാവം സ്റ്റൈലില്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കിടയില്‍ ഒരു സ്ഥാനം ഉണ്ടാകും .അതെല്ലാ മറിച്ച് അര്‍ഹതപെട്ടത് വല്ലതും ചോദിച്ചാല്‍പിന്നെയാണ് പുകില്‍. കുടെ നടന്നവരും വഴിയെ പോവുന്നവരുമെല്ലാം ഓടിപിടിച്ച് കൊത്തും. ഒഴിഞ്ഞ് മാറാന്‍ ഒക്കുകയില്ല. കാരണം അടിത്തറ വരെ വാരാന്‍ കെല്‍പ്പുള്ള മാധ്യമ പിശാചുകളാണ് കൂടെയുള്ളത്. അപ്പോള്‍ ഇത്രയും കാലം ഇവര്‍ നമ്മോട് അടുപ്പം കാണിച്ചതും കളിച്ച് രസിച്ചതും എന്തിനായിരുന്നെന്ന് മാത്രം ചോദിക്കരുത്. ഏതായാലും ഇവര്‍ക്ക് കാണിച്ചതിന്റെ പേര് സ്‌നേഹമല്ലയെന്ന് ഇപ്പോഴെങ്കിലും മനസ്സിലായത് ഭാഗ്യം.

മേല്‍ പറഞ്ഞത് കേരളത്തില്‍ അടുത്തകാലത്തായി നടക്കുന്നുവരുന്ന സങ്കടകരമായ പ്രവണതയാണ് സൂചിപ്പിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായ മുസ്ലിംകള്‍ക്കിടയില്‍ നിന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനകം രംഗ പ്രവേശനം കൊണ്ടു. മുസ്ലിം ലീഗ് ഒഴിച്ച് ബാക്കിയുള്ള പാര്‍ട്ടികള്‍ക്കെല്ലാം മേല്‍ പറഞ്ഞ 'പൊതുസമൂഹം' ഒരു നാമം വെച്ച്‌കോടുത്തു തീവ്രവാദികള്‍. ചിലരുടെ പ്രവര്‍ത്തനം അവര്‍ക്ക് അതര്‍ഹതപ്പെട്ടാതാണ് എന്ന തരത്തിലായത് കൊണ്ട് കൂട്ടത്തില്‍പ്പെട്ട നല്ലവരും ആപ്പിലായി. മുസ്ലിം ലീഗാവട്ടെ തീര്‍ത്തും മതേതരത്വ നിലപാടിലേക്ക് നീങ്ങിയതിനാല്‍ ആ കൂട്ടത്തില്‍ പെടുത്താന്‍ മേല്‍ പറഞ്ഞ വിഭാഗത്തിന് കഴിഞ്ഞില്ല.

ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിരവധി സംസ്ഥാന രൂപീകരണ കാലംതൊട്ട് നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന മുസ്ലിംലീഗിനെ ഈ അടുത്തക്കാലത്ത് കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഐക്യ ജനാധിപത്യമുന്നണിയുടെ ഐക്യം മാത്രം സ്വപ്‌നം കണ്ട് പരാമധി വിട്ടുവീഴ്ച്ചകള്‍ക്ക് എന്നും തയ്യാറായ ലീഗ് അവകാശപ്പെട്ടത് കിട്ടാന്‍ ഒരു ശ്രമം നടത്തിയപ്പോള്‍ അവരെ മേല്‍പറഞ്ഞ ന്യൂനപക്ഷ പാര്‍ട്ടികളുെട ഗണത്തില്‍പെടുത്തി. അഞ്ചാംമന്ത്രിക്കായി ഒരു ആവശ്യം മുന്നില്‍ വെച്ചപ്പോള്‍ തുടങ്ങിയതാണ് ഈ ചൊറിച്ചില്‍, പക്ഷേ അത് അവര്‍ വിചാരിച്ച അത്ര ഏറ്റില്ല എന്നായപ്പോള്‍ ഉപമുഖ്യമന്ത്രി പദം എടുത്ത് കാണിച്ച് ഉറഞ് തുള്ളി. അവിടെയും സമര്‍ഥമായി നേരിട്ടപ്പേള്‍ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ വരുന്ന ലേഖനങ്ങളെ ഇഴകീറി മുറിച്ച്, ഒരു 'നല്ല' നായരെ വിളിച്ച്‌ വരുത്തി വായിച്ച് കേള്‍പ്പിച്ച് കലി തുള്ളിപ്പിച്ചു. നമ്മുടെ ' മതേതരവാദ ' ചാനലുകാര്‍.

 ഒരു കാലത്ത് മിതവാദത്തിന്റെ വക്താകളായി ലീഗിനെ ചിത്രീകരിക്കുകയും കൊണ്ട് നടക്കുകയും ചെയ്ത പല 'മഹാന്‍മാരും' ഇന്ന് തിരിഞ്ഞ് കൊത്തുന്നു. മിതവാതികളെന്ന് വിളിച്ചവര്‍ ഇപ്പോള്‍ തീവ്രവാദികളെന്ന് വിളിക്കാന്‍ കാരണമെന്താണ്..? ലീഗിന്റെ ആവശ്യങ്ങള്‍ സമുദായ ഐക്യം തകര്‍ക്കുമെന്ന് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ഒരു മതസംഘടനയെല്ല. ജനാധിപത്യ രാജ്യത്തെ വ്യവസ്ഥികള്‍ക്കനുസൃതമായി തെരെഞ്ഞെടുപ്പില്‍ മത്സരിച്ച് ഹൈന്ദവന്റെയും ക്രൈസ്തവന്റെയും മുസല്‍മാന്റെയും വോട്ടുകള്‍നേടി വിജയിച്ച്് വന്നവരാണ് ലീഗുകാര്‍. അത്തരത്തില്‍ തന്നെയാണ് എല്ലാ പാര്‍ട്ടികളും വിജയിച്ചുവരുന്നതും. ആരുടെയും അനര്‍ഹമായത് നേടിയെടുക്കാന്‍ ലീഗ് ശ്രമിച്ചിട്ടുണ്ടോ..? ഉണ്ട്െങ്കില്‍ ഈ വ്മര്‍ശനങ്ങള്‍ക്ക് കഴമ്പുണ്ടാകുമായിരുന്നു. മതവും സമുദായവും നോക്കി മന്ത്രിമാരുടെ തെരെഞ്ഞടുക്കണമെങ്കില്‍ നിയമസഭാ ഇലക്ഷനില്‍ സമുദായ സംഘടനകള്‍ മത്സരിച്ച് വിജയിക്കട്ടെ. ഇവിടെ പാര്‍ട്ടികള്‍ മത്സരിക്കുകയും സമുദായ സംഘടനകള്‍ ഭരിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.

ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേലാണ് എന്ന് ഒരു നാടന്‍ ചൊല്ലുണ്ട് . അത് അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ളതാണ് ചില മാധ്യമങ്ങളുടെ കോമരം തുള്ളല്‍. ചാനല്‍ റേറ്റിങ്ങിന്റെ പേരില്‍ അനാരോഗ്യകരമായ ഈ മത്സരങ്ങള്‍ നാടിന് ആപത്താണ് എന്ന ജനങ്ങള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലീഗിന്റെ മുഖപത്രത്തില്‍ വന്ന ഒരു സരസ ലേഖനത്തിന്റെ പേരില്‍ ഒരു സമുദായത്തെ മൊത്തം ലീഗിന് നേരെ തിരിക്കാന്‍ ഒരു മലയാളം ചാനല്‍ നടത്തിയ ശ്രമങ്ങള്‍ കേരളം കണ്ടതാണ്. സരസ ലേഖനങ്ങള്‍ക്ക് ഇത്രയേറെ പ്രധാന്യം കല്‍പ്പിക്കപ്പെടുന്ന ദൃശ്യ മാധ്യമങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാരെ ഒരു ദയാദാക്ഷീണ്യവുമില്ലാതെ താറടിച്ച് കാണിക്കുന്നില്ലേ..? അവരുടെ 'സരസ' പരിപാടികള്‍ക്കെതിരെ ഈ നേതാക്കല്‍ മാനനഷ്ടക്കേസ് നല്‍കിയാല്‍ എന്തായിരുക്കും അവസ്ഥ എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

പിന്നീട് എടുത്ത് പറയേണ്ട ഒരു വിഭാഗം മതേതരത്വവാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന മുസ്ലിം നാമധാരികളായ നിരീശ്വരവാദികളാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം മതവിശവസികള്‍ക്കെതിരെ ഒരു കൊട്ട് കൊടുക്കാന്‍ കാത്തിരിക്കുന്ന് ഈ വര്‍ഗ്ഗങ്ങള്‍ ചാനലുകള്‍ക്ക് മുമ്പിലിരുന്ന് വിഷം ചീറ്റുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ചാനലുകാരുടെ നാണംക്കെട്ട റേറ്റിങ്ങ് കൂടികൊണ്ടേയിരിക്കുന്നു. ഈ വിഷം തീണ്ടാതെ രക്ഷപ്പെടാനുള്ള വഴിയാണ് ലീഗ് നോക്കേണ്ടത്. മേല്‍ പറഞ്ഞ ന്യൂനപക്ഷ പാര്‍ട്ടികളെല്ലാം ഈ വിഷമേറ്റ് ചികിത്സ തേടുന്നവരാണ്. സമയം വരുമ്പോള്‍ അവയുടെ പത്തി നോക്കി കൊടുക്കേണ്ടത് അനിവാര്യവുമാണ്.

ഈ രീതിയില്‍ കേരളത്തെ ഇവര്‍ കൊണ്ട് നടന്നാല്‍ സമുദായ സന്തുലിതാവസ്ഥക്ക് വേണ്ടി മുഖ്യനെ തെറിപ്പിക്കുമോ ഏന്ന ഭയം ഇല്ലാതില്ല. അക്കാര്യത്തില്‍ മഹാനായ സി.എച്ച് ഭാഗ്യവാനാണ് ഈ ജന്തുക്കളുടെ ശല്ല്യം ഇത്രകണ്ട് ഇല്ലാത്തത് കൊണ്ട് കുറച്ച് ദിവസമെങ്കിലും അവിടെ ഇരുന്നല്ലോ..ഇനിയാരും അത് സ്വപ്‌നം കാണരുത് കാരണം........ വിഷപാമ്പുകള്‍ ഇര തേടുന്ന കാലമാണിത്..

Search site