മാതൃഭൂമി ന്യൂസ് ചാനലില്‍ അവിട്ടംദിന പ്രത്യേക പരിപാടികള്‍

മാതൃഭൂമി ന്യൂസ് ചാനലിന്റെ മോണിങ് ഷോയില്‍ ഏഴുമണിക്കും ഒമ്പതുമണിക്കും ഓണവിശേഷങ്ങളുമായി ശ്വേതാ മോഹനും ഓണവിഭവങ്ങളുമായി പാര്‍വതി ഷോണും. രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് നാലരയ്ക്കും ആറന്മുളയിലെ ഓണാഘോഷത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഓണപ്പരപ്പിലെ ഓണം'. പത്തരയ്ക്ക് പാലക്കാട്ടെ ഓണവിശേഷങ്ങളുമായി 'ഓണപ്പുത്തരി'. പതിനൊന്നരയ്ക്ക് നിളയെ കസവണിയിക്കുന്ന കൂത്തമ്പള്ളി ഗ്രാമത്തിലൂടെ ബീനാ കണ്ണന്‍ നടത്തുന്ന യാത്ര 'ഓണപ്പുടവ'. പന്ത്രണ്ടരയ്ക്ക് കുട്ടനാട്ടിലെ ഓണവിശേഷങ്ങളുമായി 'പതിരില്ലാത്ത ഓണം'. ഒന്നരയ്ക്ക് മാള അരവിന്ദന്റെ ചലച്ചിത്ര ജീവിതത്തെക്കുറിച്ചുള്ള പരിപാടി 'ഈ വഴിത്താരയില്‍'. ഏഴരയ്ക്ക് ഓണവാര്‍ത്തകളുമായി 'പൂവിളി പൊന്നോണം'.

Search site