മലയാളി യുവതി ഫ്ളാറ്റിന്‍െറ നാലാം നിലയില്‍നിന്ന് വീണുമരിച്ചു

താമസിക്കുന്ന ഫ്ളാറ്റിന്‍െറ നലാംനിലയില്‍നിന്ന് വീണ് മലയാളി യുവതി മരിച്ചു. തൃശുര്‍ ചിയ്യാരം സ്വദേശി സീജ (33) ആണ് ഇന്നലെ പകല്‍11 മണിയോടെ ന്യൂ റിഗ്ഗഇയിലെ ഫ്ളാറ്റില്‍നിന്ന് വീണുമരിച്ചത്.
 ഐ.ടി.എസില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സാറിന്‍െറ ഭാര്യയാണ്. മക്കള്‍: സഹല്‍, വസീം, ഇഹ്സാം. സഹലും വസീമും എന്നിവര്‍ സ്കൂളില്‍ പോയ സമയത്താണ് സംഭവം. ഇളയ മകന്‍ ഇഹ്സാം മാത്രമാണ് ഈ സമയത്ത് ഫ്ളാറ്റിലുണ്ടായിരുന്നത്. എങ്ങനെയാണ് സീജ വീണതെന്ന് വ്യക്തമല്ല.
 11 മണിയോടെ നാലാം നിലയിലെ ജനല്‍ വഴി പുറത്തേക്ക് വീണ് മരിച്ചുകിടക്കുന്ന നിലയിലാണ് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് തുടര്‍നടപടികള്‍ക്കായി മൃതദേഹം മാറ്റുകയായിരുന്നു.

Search site