മലബാര്‍ ഗോള്‍ഡ് ആര്‍ട്ടിസ്ട്രി പ്രദര്‍ശനം ആരംഭിച്ചു

 മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എറണാകുളം ഷോറൂമില്‍ 'ആര്‍ട്ടിസ്ട്രി' എന്ന പേരില്‍ സ്വര്‍ണം, ഡയമണ്ട്, മറ്റ് അപൂര്‍വ്വ രത്‌നങ്ങള്‍ എന്നിവയില്‍ തീര്‍ത്ത ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനം ആരംഭിച്ചു. മലബാര്‍ ഗോള്‍ഡ് ഡിസൈന്‍ ടീമിന്റെയും ആഭരണങ്ങള്‍ക്ക് രൂപം നല്‍കുന്ന വിദഗ്ധ കലാകാരന്‍മാരുടെയും പരിശ്രമഫലങ്ങളാണ് ആര്‍ട്ടിസ്ട്രിയിലെ ഓരോ കലാസൃഷ്ടിയും.

പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം ഡിസൈനര്‍ പാര്‍ട്ടിവെയറാണ്. സ്വര്‍ണവും ഡയമണ്ടും അപൂര്‍വ്വ രത്‌നങ്ങളും ചേര്‍ത്തൊരുക്കിയ ഈ ഫാഷന്‍ വസ്ത്രത്തിന്റെ ഏകദേശ വില ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപക്ക് മേല്‍ വരും. കേരളത്തില്‍ ആദ്യമായിട്ടാണ് ഇപ്രകാരം രൂപകല്‍പന നല്‍കിയ ഒരു ആഭരണ വസ്ത്രം പ്രദര്‍ശിപ്പിക്കുന്നത്.

28ന് ആര്‍ട്ടിസ്ട്രി ഷോ തീരുന്നത് വരെ ഈ ഡിസൈനര്‍ പാര്‍ട്ടി വെയര്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ടാകും. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഡിസൈന്‍ വിഭാഗത്തിന്റെയും അനുഗൃഹീത കലാകാരന്‍മാരുടെയും സര്‍ഗവൈഭവത്തിന് ഉത്തമ ദൃഷ്ടാന്തമാണ്. ഈ കലാസൃഷ്ടി.

സിനിമാതാരം അമലാപോള്‍, മലബാര്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ തംജീദ്, ഷാനില്‍, ഷഫീക്ക് എന്നിവരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ആര്‍ട്ടിസ്ട്രി പ്രദര്‍ശനത്തില്‍ മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സിന്റെ ജനപ്രിയ സബ്ബ്രാന്റുകളായ മൈന്‍ ഡയമണ്ട് ജുവലറി കലക്ഷന്‍, ഇറ അണ്‍കട്ട് ഡയമണ്ട് ജൂവലറി കലക്ഷന്‍, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജൂവലറി കലക്ഷന്‍, എതിനിക്‌സ് ഹാന്റിക്രാഫ്റ്റഡ് ജുവലറി കലക്ഷന്‍, പ്രെഷ്യ പ്രെഷ്യസ് ജം ജുവലറി കലക്ഷന്‍, സ്റ്റാര്‍ലറ്റ് കിഡ്‌സ് ജുവലറി കലക്ഷന്‍ എന്നിവയിലെ പ്രത്യേകം തെരഞ്ഞെടുത്ത ശ്രേണിയുമുണ്ട്.

Search site