മലപ്പുറം സ്വദേശി കുവൈത്തില്‍ കുത്തേറ്റു മരിച്ചു

കുവൈത്തില്‍ മലയാളി കുത്തേറ്റു മരിച്ചു. മലപ്പുറം മങ്കട സ്വദേശി വാജിദ് (42)കഴിഞ്ഞ ദിവസം രാത്രിയില്‍ സഹപ്രവര്‍ത്തകനായ തമിഴ്‌നാട്ടുകാരന്റെ കുത്തേറ്റു മരിച്ചത്. പ്രതിയായ അര്‍ജുനനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരേ മുറിയില്‍ താമസിക്കുന്നവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജിസിസി എന്ന കമ്പനിയുടെ അബ്ദുല്ല അല്‍ മുബാറകിലുള്ള താമസസ്ഥലത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംഭവം. മുറിയില്‍നിന്ന് നിലവിളികേട്ട് അടുത്ത മുറിയിലുള്ളവര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം കണ്ടത്.മറ്റൊരു തമിഴ്‌നാട് സ്വദേശിക്കും പ്രതിയായ അര്‍ജുനന്റെ കുത്തേറ്റിട്ടുണ്ട്. അക്രമത്തിനു ശേഷം ഓടി ഒളിച്ച പ്രതിയെ പോലിസ് എത്തി പിടികൂടുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Search site