മറുനാടന്‍ തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

മറുനാടന്‍ തൊഴിലാളിയെ നിര്‍മാണം നടക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുവ കൊടപ്പാളിയിലെ പണിതീരാത്ത വീട്ടിലാണ് സേലം കരുവാനംകുറിശ്ശി സ്വദേശി മണി (60)യെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയുടെ കൂടെ താമസിക്കുന്ന ബന്ധു നാരായണനാണ് മരണവിവരം പുറത്തറിയിച്ചത്. മദ്യലഹരിയിലായിരുന്ന മണി കോണിയില്‍നിന്ന് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം. നാരായണനെയും പോലീസ് ചോദ്യം ചെയ്തു. അലമേലുവാണ് മണിയുടെ ഭാര്യ. മക്കള്‍: വേല്‍മുരുകന്‍, കേശവന്‍, കുമാര്‍.

Search site