മരുഭൂമിയിലെ കുളിരായി അല്‍ ഐനിലെ തടാകം

യു.എ.ഇയിലെ മണല്‍തരികള്‍ തീക്കനല്‍പോലെ ചുട്ടുപൊള്ളുമ്പോഴും നാടിന് കുളിര്‍ക്കാഴ്ചയാവുകയാണ് അല്‍ഐനിലെ ഈ നീലത്തടാകം. ചുറ്റുമുള്ള ചുവന്ന മണല്‍ക്കൂനകളുടെ താഴ്വാരത്ത് നിശബ്ദത തീര്‍ത്ത് പരന്നങ്ങനെ കിടക്കുന്ന ഈ തണ്ണീര്‍ത്തടം മരുഭൂമിയുടെ വിജനതയിലെ മരുപ്പച്ച പോലെ ആശ്വാസം പകരുന്നു.
 അല്‍ഐന്‍-അല്‍ വജന്‍ റോഡിലെ വളം ഫാക്ടറിക്ക് സമീപം നാലു വര്‍ഷം മുമ്പ് ഇങ്ങനെയൊരു തടാകം ഉണ്ടായിരുന്നില്ല. ചെറിയ തോതിലുള്ള നീരുറവ ഉണ്ടായിരുന്നെങ്കിലും പല ആവശ്യങ്ങള്‍ക്കായി മണല്‍ മാറ്റിത്തുടങ്ങിയതോടെ ഈ അദ്ഭുതം സംഭവിക്കുകയായിരുന്നു. പ്രകൃതിദത്തമായ മരുഭൂമിക്ക് കുളിരായി പിന്നീട് അത് വളര്‍ന്നു. മാത്രവുമല്ല തടാകത്തെചുറ്റിപറ്റി വലിയൊരു ആവാസ വ്യവസ്ഥ തന്നെ രൂപംകൊണ്ടു. മത്സ്യങ്ങളും പക്ഷികളും തുടങ്ങി നിരവധി ജീവജാലങ്ങളാണ് തടാകത്തിന്‍െറ ഓരം തേടിയത്തെിയത്. മരുഭൂമിയിലെ ഈ തുരുത്ത് തേടിയത്തെുന്ന ദേശാടനക്കിളികളും ധാരാളമാണിന്ന്. തടാകത്തിന് ചുറ്റും വളര്‍ന്നിരിക്കുന്ന പുല്‍തകിടില്‍ തുമ്പികളും പൂമ്പാറ്റകളും പാറിപ്പറക്കുന്നു. നേരിയ ഉപ്പ് രസമുള്ള തടാകത്തിലെ വെള്ളം കാര്‍ഷിക ആവശ്യങ്ങള്‍ക്കായും മറ്റും ധാരാളമായി പമ്പുചെയ്യുന്നു. തടാകക്കരയിലത്തെുന്ന മലയാളികള്‍ക്ക് ഒരു ഗൃഹാതുര അനുഭവമാണ് സമ്മാനിക്കുക. നേരത്തെ നിരവധി പേര്‍ കുളിക്കാനായും മീന്‍ പിടിക്കാനും മറ്റും ഇവിടെയത്തെിയിരുന്നു. പക്ഷേ യാദൃശ്ചികമായി സംഭവിച്ച അപകടങ്ങള്‍ തടാകത്തിലേക്ക് ഇറങ്ങുന്നത് നിരോധിക്കാന്‍ ഭരണാധികാരികളെ നിര്‍ബന്ധിച്ചു. പക്ഷേ കാണാനത്തെുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിന് തെല്ലും കുറവില്ല. അല്‍ഐന്‍്റെ അതിര്‍ത്തി പ്രദേശത്തുള്ള ഒമാന്‍ മലയിടുക്കുകളിലും അല്‍ഐന്‍ മലയിടുക്കിലും മഴ പെയ്താല്‍ വിവിധ വാദികള്‍ വഴി ഇവിടേക്ക് വെള്ളം ഒഴുകിയത്തെും. ഒരു പക്ഷേ ഇതിന്‍്റെ ഫലമായിട്ടാണ് തടാകം രൂപം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. അതല്ല കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമാണോ ഇത്തരം പ്രതിഭാസമെന്ന് സംശയിക്കുന്നവരുമുണ്ട്.

Search site