മമ്മൂട്ടിയുടെ ഭാര്യയാവാന്‍ പല്ലവിയൊരുങ്ങുന്നു

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലേക്കുള്ള വരവ് ആസ്വദിക്കുകയാണ് ബോളിവുഡ് താരം പല്ലവി. മുംബൈ മലയാളിയായ പല്ലവി, സീരിയലുകളിലൂടെ തിളങ്ങിയാണ് സിനിമയിലേക്ക് വരുന്നത്.
 
വികെ പ്രകാശിന്റെ ചിത്രത്തിലാണ് പല്ലവി തന്റെ മോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് പല്ലവി ചിത്രത്തിലെത്തുന്നത്.
 
മമ്മൂട്ടിയൊടൊപ്പം കന്നി ചിത്രത്തില്‍ തന്നെ അഭിനയിക്കാനായത് ഭാഗ്യമാണെന്ന് പല്ലവി പറഞ്ഞു. ഒരുപാട് പേടിയുണ്ടെന്നും എങ്കിലും എന്റെ മികച്ചത് ഞാന്‍ ചെയ്യുമെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു.
 
ഹൈക്കോടതി അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്ന് സംവിധായകന്‍ വികെപി പറഞ്ഞു.

Search site