മന്ത്രി അഹമ്മദ് മുസഫര്‍ നഗറില്‍

മുസഫര്‍ നഗര്‍ ജില്ലയിലെ കലാപബാധിത പ്രദേശങ്ങള്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സന്ദര്‍ശിച്ചു. താവ്ലി, കന്താല തുടങ്ങിയ ഗ്രാമങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലത്തെിയ അദ്ദേഹം അഭയാര്‍ഥികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താമെന്ന് ഉറപ്പുനല്‍കി. ബുധനാഴ്ച ലഖ്നോവില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ട് വിഷയം ചര്‍ച്ചചെയ്യുമെന്ന് അഹമ്മദ് അറിയിച്ചു. നേരത്തേ, ദല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കണ്ട അദ്ദേഹം മുസഫര്‍ നഗര്‍ കലാപത്തില്‍ ഉത്കണ്ഠ അറിയിച്ചിരുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുസ്ലിം ലീഗ് ദേശീയ നേതാക്കളായ ഇഖ്ബാല്‍ അഹമ്മദ്, ഖര്‍റും അനീസ് ഉമര്‍, മൗലാന കൗസര്‍ ഹയാത്ത്, ഡോ. മതീന്‍ ഖാന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Search site