മന്ത്രിയുടെ പി.എ ചമഞ്ഞ് സി.ഐയ്ക്ക് ഭീഷണി: അന്വേഷണം ആരംഭിച്ചു

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പി.എ ചമഞ്ഞ് തിരൂരങ്ങാടി സി.ഐയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ആളെക്കുറിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ 16നാണ് സംഭവം. കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് കക്കാട്ടുള്ള ഒരാളെ സ്റ്റേഷനിലേക്ക് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
 
 ഇയാളെ എന്തിനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും മറ്റും അന്വേഷിച്ചായിരുന്നു ഭീഷണി. അന്വേഷണത്തില്‍ മന്ത്രിയുടെ പി.എ അല്ല വിളിച്ചതെന്ന് മനസ്സിലായതായി സി.ഐ അനില്‍ ബി. റാവുത്തര്‍ അറിയിച്ചു. ബഷീര്‍ എന്ന ആളുടെ ഫോണില്‍നിന്നാണ് വിളി വന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Search site