മനംനിറച്ച് മലപ്പുറം

നിലമ്പൂര്‍ തേക്കിന്‍കാടും ആഢ്യന്‍ പാറ വെള്ളച്ചാട്ടവും പൊന്നാനി കടപ്പുറവും കോട്ടക്കുന്നും കൊടി കുത്തി മലയുമുള്‍പ്പെടെ നാടിന്‍െറ   സംസ്കാരത്തോടൊപ്പം ഇഴുകി ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്് മലപ്പുറം. വളഞ്ഞ് പുളഞ്ഞൊഴുകുന്ന ചാലിയാറിന്‍െറ ശീതളിമ ഹൃദ്യമായ കാഴ്ചാനുഭവം തന്നെയാണ്. ചാലിയാറിന്‍െറ  കരയിലുള്ള ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന പട്ടണമാണ് നിലമ്പൂര്‍. കോഴിക്കോട്ട് നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിലമ്പൂരിലത്തൊം. തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പെരിന്തല്‍മണ്ണയില്‍ നിന്ന് പാണ്ടിക്കാട് വണ്ടൂര്‍ വഴി  നിലമ്പൂരിലത്തൊന്‍ 35 കിലോ മീറ്റര്‍ യാത്ര  ചെയ്താല്‍ മതി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്ന പട്ടണമെന്ന നിലയിലാണ് നിലമ്പൂര്‍ ശ്രദ്ധേയമാകുന്നത്. ലോകത്തിലെ  ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.  തേക്കുകളുമായി ബന്ധപ്പെട്ട സര്‍വവും മ്യൂസിയത്തില്‍ നിന്ന് മനസ്സിലാക്കാം.  കൂടാതെ തേക്കു കൊണ്ട് തീര്‍ത്ത ശില്പങ്ങളും ഇവിടെയുള്ള മറ്റൊരു കാഴ്ചയാണ്.  നിലമ്പൂരില്‍ നിന്ന് ഊട്ടിയിലേക്ക് 100 കിലോ മീറ്റര്‍ ദൂരമുണ്ട്.    നെടുങ്കയം നെടുങ്കയം മലപ്പുറം ജില്ലയിലെ  പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ് .   നിലമ്പൂരില്‍  നിന്ന് ഏകദേശം 18 കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. വെള്ളക്കാരുടെ കാലത്ത് നിര്‍മിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷകമാണ്. നെടുങ്കയത്തെ  മഴക്കാടുകളില്‍  വന്യമൃഗങ്ങളായ ആന, മുയല്‍, മാന്‍  തുടങ്ങിയവയുടെ വാസകേന്ദ്രമാണ്. ഈ നിബിഡവനങ്ങളിലാണ്  ചോലനായ്ക്കര്‍ എന്ന ആദിവാസി വിഭാഗം അധിവസിക്കുന്നത്. നിത്യഹരിത വനപ്രദേശങ്ങളും, തേക്കിന്‍  തോട്ടങ്ങളും പുഴകളും നെടുങ്കയത്തെ ആകര്‍ഷകമാകുന്ന വിഭവങ്ങളാണ്.   1930കളില്‍ നിര്‍മ്മിച്ച ഇരുമ്പു പാലങ്ങള്‍ ഇവിടെത്തെ മറ്റൊരു കാഴ്ചയാണ്.  ബ്രിട്ടീഷ് എഞ്ചിനീയറായിരുന്ന ഇ.കെ. ഡോസനാണ് ഇതിന്‍്റെ ശില്‍പി. ഇദ്ദേഹത്തിന്‍്റെ ശവകുടീരം ഇന്നും നെടുങ്കയത്തുണ്ട്.  കരിമ്പുഴക്ക് അഭിമുഖമായി ഡോസന്‍ തടികൊണ്ട് തീര്‍ത്ത ബംഗ്ളാവും ഇന്നും അതേപടിയുണ്ട്. മുന്‍പ് ആനപിടുത്തം നടന്നിരുന്നുവെന്നതിന്‍െറ ശേഷിപ്പുകളാണ് ഇവിടെയുള്ള  ആനപന്തിയും ഉള്‍ വനത്തിലെ വാരിക്കുഴികളും.    ആഢ്യന്‍പാറ വെള്ളച്ചാട്ടം  നിലമ്പൂരിന് സമീപം  കുറുമ്പലകോട്ടാണ്    ആഢ്യന്‍ പാറ വെള്ളച്ചാട്ടം. നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.   വെള്ളച്ചാട്ടത്തിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. നിത്യഹരിത വനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നതും , വേനല്‍ കാലത്ത് പോലും വറ്റാത്തതുമായ  കാഞ്ഞിരപ്പുഴയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കൊടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളില്‍  നിന്നും ഉത്ഭവവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്‍്റെ ഒരു കൈവഴിയാണ്.  ആഢ്യന്‍പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ വനപ്രദേശങ്ങളാല്‍ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രവുമാണിവിടം.    കോട്ടക്കുന്ന് മലപ്പുറം ജില്ലാ ആസ്ഥാനത്തിന് സമീപത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്.മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചരിത്രപ്രധാന്യമുള്ള സ്ഥലം എന്ന പ്രത്യേകത കൂടി കോട്ടക്കുന്നിനുണ്ട്.  വലിയ കുന്നിന്‍ പ്രദേശം എന്നതിനുപുറമേ കുടുംബസമേതം വിശ്രമ വേളകള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ ചുറ്റുവട്ടം എന്ന നിലയിലും കോട്ടക്കുന്ന് സഞ്ചാരികളെ ആകര്‍ഷിക്കും.   മുന്‍പ് പ്രഭാത സവാരിക്കാരുടെ താവളമായിരുന്നു ഇവിടമെങ്കില്‍ കൃത്യമായ ആസൂത്രണമത്തോടെ തനിമ നിലനിര്‍ത്തി കൊണ്ടുള്ള  ടൂറിസം വകുപ്പിന്‍െറ ഇടപെടല്‍ കോട്ടക്കുന്നിന്‍െറ മുഖഛായ തന്നെ മാറ്റി.   സാമൂതിരിമാര്‍  നിര്‍മ്മിച്ച ഒരു പഴയ കോട്ടയുടെ അവശിഷ്ടവും ഇവിടെയുണ്ട്.  കുന്നിനു മുകളില്‍  വിശാലമായ പുല്‍പ്പരപ്പാണ്. പുല്‍പ്പരപ്പിനു നടുവില്‍  ഒരു കിണറുണ്ട്. മലബാര്‍ സമര കാലത്ത്  നേതാക്കളെ പട്ടാളം  വിചാരണ ചെയ്തിരിന്നത് ഇവിടെയാണെന്ന് കരുതുന്നു.  സമീപത്താണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ് സൈന്യം വധിച്ചത്.   സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്  ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കോട്ടകുന്ന് മോടിപിടിപ്പിച്ചിട്ടുണ്ട്.കോട്ടക്കുന്നിന്‍്റെ ചരിവില്‍ മലപ്പുറം മുനിസിപ്പാലിറ്റിയുടെയും  ഡി.ടി.പി.സി.യുടെയും  സംയുക്തസംരംഭമായ ഒരു അമ്യൂസ്മെന്‍്റ് പാര്‍ക്കുമുണ്ട്.    പൊന്നാനി   ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്‍്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. പൊന്നാനിയിലെ വലിയ ജമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. തൃക്കാവിലെ ക്ഷേത്രവും,കണ്ടകുറമ്പകാവ്, ഓം ത്രിക്കാവ് തുടങ്ങി ഇവിടത്തെ ക്ഷേത്രങ്ങളും പ്രശസ്തമാണ്.    കൊടികുത്തി മല  ജില്ലയില്‍  പെരിന്തല്‍മണ്ണക്ക് സമീപമാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്.   സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ സുന്ദര താവളമാണിവിടം. സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള പ്രദേശമെന്നതാണ് കൊടികുത്തി മലയുടെ പ്രത്യേകത.  കൊടികുത്തി മലയുടെ മുകളില്‍ നിന്നാല്‍ മലപ്പുറത്തിന്‍്റെയും പ്രത്യേകിച്ച് പെരിന്തല്‍മണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം.    തിരുമാന്ധാംകുന്ന് ക്ഷേത്രം വള്ളുവനാട് രാജാക്കന്‍മാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് . വള്ളുവക്കൊനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. തിരുമാന്ധാംകുന്ന് പൂരം അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവവമാണ്.   തിരൂര്‍ മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍്റെ ജന്മദേശമാണ് തിരൂര്‍. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഈ അര്‍ഥത്തില്‍ പാധാന്യമര്‍ഹിക്കുന്നു.   

Search site