മധ്യസ്ഥത വഹിച്ചയാളെ കുത്തിയ സംഭവം: പ്രതി അറസ്റ്റില്‍

അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതവഹിച്ച പള്ളിക്കമ്മിറ്റി ഭാരവാഹിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പറവണ്ണ ചൊക്കന്റെപുരയ്ക്കല്‍ കുഞ്ഞിമോനെ(36)യാണ് തിരൂര്‍ സി.ഐ ആര്‍. റാഫി അറസ്റ്റുചെയ്തത്. പറവണ്ണ പുത്തങ്ങാടി കുട്ടാത്ത് ഹംസയെ(55)കുത്തി പ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
വയറ്റിനും നെഞ്ചിനുമായി ഏഴ് കുത്തുകളേറ്റ ഹംസ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനാണ് കുഞ്ഞിമോനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Search site