ഭൂമിയേറ്റെടുക്കല്‍ ബില്‍ വിജ്ഞാപനം അടുത്തവര്‍ഷം

ഭൂമിയേറ്റെടുക്കല്‍ ബില്‍ അടുത്തവര്‍ഷം ആദ്യം വിജ്ഞാപനം ചെയ്യുമെന്ന് നഗരവികസന മന്ത്രി ജയറാം രമേശ് പറഞ്ഞു. ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട നിയമവ്യവസ്ഥകള്‍ക്ക് അന്തിമ രൂപം നല്‍കി വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. 
 
നിയമം പ്രാബല്യത്തിലാകുന്നതോടെ മാവോയിസ്റ്റ് ഭീഷണി ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭൂമിയും വനപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് മാവോയിസം ശക്തിപ്പെടുന്നത്. 88ഓളം നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ 50ലും സന്ദര്‍ശനം നടത്തിയ തനിക്ക് ഇതു നേരിട്ടു ബോധ്യപ്പെട്ടതാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 
 
ബില്‍ വരുന്നതോടെ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒറീസ തുടങ്ങിയ മേഖലകളില്‍ നക്‌സല്‍ സ്വാധീനം കറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുമായുള്ള ഭൂമി ഏറ്റെടുക്കല്‍ സുതാര്യമാക്കുക, ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുക എന്നിവയാണ് ബില്‍ ലക്ഷ്യമിടുന്നത്. 
 
കൃഷിക്കാര്‍, ദലിതര്‍. ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ബില്‍ പ്രയോജനകരമകും. ചരിത്രപരമായ ബില്‍ എന്നാണ് മന്ത്രി ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ വിശേഷിപ്പിച്ചത്. വിപ്ലവകരമായ നിയമനിര്‍മാണങ്ങളാണ് യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

Search site