ഭാര്യ കള്ള കേസ്‌ നല്‍കി ; ഭര്‍ത്താവിന് 20 ചാട്ടവാറടി ശിക്ഷ

തെറ്റ് ചെയ്യുന്നവരെ ക്രൂരമായി ശിക്ഷിക്കുക അറബ് രാജ്യങ്ങളിലെ നിയമമാണ്.എന്നാല്‍ അവര്‍ അവിടെ വിധിക്കുന്ന മിക്ക ശിക്ഷാ വിധികളും വളരെ പ്രാകൃതമാണ്. ചെറിയ തെറ്റുകള്‍ക്ക് വരെ കഠിനമായ ശിക്ഷകളാണ് അവിടെ പ്രതികള്‍ക്ക് ലഭിക്കുക. 
 
ഒരാള്‍ക്ക് ശിക്ഷ കിട്ടാന്‍ അയാള്‍ കുറ്റം ചെയ്തതായി വലിയ തെളിവുകളും അവിടെ ആവശ്യമില്ല അതുകൊണ്ടുതന്നെ ധാരാളം നിരപരാധികള്‍ക്കും അവിടെ ശിക്ഷ ലഭിക്കാറുണ്ട്. ഇവിടെ സൌന്ദര്യ പിണക്കം കാരണം തന്‍റെ ഭാര്യയുടെ ചുമലില്‍ തട്ടിയ ഭര്‍ത്താവിന് കിട്ടിയത് 20 ചാട്ടവാറടി. ഭര്‍ത്താവിന്‍റെ നടപടി ഇഷ്ടമാകാത്ത ഭാര്യ ഭര്‍ത്താവ് തന്നെ അടിച്ചെന്നാരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. തെളിവായി വൈദ്യ പരിശോധനയുടെ രേഖകളും യുവതി ഹാജരാക്കിയിരുന്നു.
 
എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ യുവതി ഭര്‍ത്താവിനോട് ക്ഷമിക്കാന്‍ തയ്യാറായി. കേസ് തള്ളണമെന്ന് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ യുവതി ക്ഷമിച്ചാലും കേസ് തള്ളാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ തീര്‍പ്പ് കല്പിച്ച് ശിക്ഷയും വിധിച്ചു. 20 അടി.സൗദിയിലെ ഖതീഫ് കോടതിയാണ് ശിക്ഷ വിധിച്ചത്.
 
 ഭര്‍ത്താവിന് അടി കിട്ടുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഭാര്യയ്ക്കു ആ രംഗത്തിന് സാക്ഷിയാകാനുള്ള ക്ഷണവും കോടതി നല്‍കി.

Search site