ഭര്‍ത്താവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ പീഡിപ്പിക്കുന്നതായി പരാതി

ഭര്‍ത്താവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു അകാരണമായി പീഡിപ്പിപ്പിക്കുന്നതായി ഭാര്യയുടെ പരാതി. വെന്നിയൂരില്‍ ചായക്കട നടത്തുന്ന താനൂര്‍ മൂലക്കല്‍ സ്വദേശി മാനാത്ത്‌പറമ്പില്‍ റസാഖിനെയാണു കഴിഞ്ഞ ദിവസം വൈകിട്ടു പോലീസ്‌ കടയില്‍കയറി പിടിച്ച്‌കൊണ്ടുപോയതെന്ന്‌ റസാഖിന്റെ ഭാര്യ ആമപ്പാറക്കല്‍ ആബിദ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവിനെ പിടിച്ച്‌കൊണ്ടുപോയതിന്റെ കാരണം ഇതുവരേയും പോലീസ്‌ അറിയിച്ചിട്ടില്ല. സുഹൃത്തുക്കള്‍ പോലീസ്‌ സേ്‌റ്റഷനില്‍ചെന്നപ്പോള്‍ ഒരു ഓട്ടോഡ്രൈവറെ മര്‍ദിച്ചകേസില്‍ വധശ്രമത്തിന്‌ കേസെടുത്ത്‌ അറസ്‌റ്റു ചെയ്‌തതായാണ്‌ വിവരം ലഭിച്ചത്‌. രാവിലെ മുതല്‍ വൈകുന്നേരം വരെ കടയില്‍ കച്ചവടം നടത്തുന്ന ഇദ്ദേഹം പുറത്ത്‌ പോലും ഇറങ്ങാറില്ല. തിരൂരില്‍ 2008ല്‍ കൊല്ലപ്പെട്ട ആമപ്പാറക്കല്‍ യാസിറിനെ വേട്ടയാടിയത്‌പോലെ അദ്ദേഹത്തിന്റെ മകളായതിന്റെ പേരില്‍ തന്റെഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും ആബിദ പറഞ്ഞു. ഇതിനെതിരെ ഉന്നതപോലീസ്‌ അധികാരികള്‍ക്കും മറ്റുംപരാതി നല്‍കാനിരിക്കുകയാണ്‌. റസാഖിന്റെ സഹോദരന്‍ അബ്‌ദുല്‍ഖാദര്‍ ബന്ധു കെ സി നദീറ, കെ പി ലത്വീഫ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Search site