ബിഗ്‌ബോസില്‍ സല്‍മാന്‌ എപ്പിസോഡിന്‌ 5 കോടി!

റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ സല്‍മാന്‍ ഖാന്‍ പ്രതിഫലക്കാര്യത്തില്‍ ഒരു കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു. ബിഗ്‌ ബോസ്‌ റിയാലിറ്റി ഷോയുടെ കാര്യമാണ്‌ പറഞ്ഞുവരുന്നത്‌. ബിഗ്‌ ബോസ്‌ സീസണ്‍ ഏഴില്‍ സല്ലുവിന്‌ ഒരു എപ്പിസോഡിന്‌ അഞ്ച്‌ കോടി രൂപയായിരിക്കും പ്രതിഫലമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ഇത്‌ 2.5 കോടി രൂപയായിരുന്നു. ഏഴാം സീസണില്‍ ഇരട്ട വേഷത്തിലായിരിക്കും സല്ലു ഷോയില്‍ പ്രത്യക്ഷപ്പെടുക. 26 എപ്പിസോഡിലേക്ക്‌ താരം കരാറിലെത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ആഴ്‌ചയില്‍ രണ്ട്‌ എപ്പിസോഡ്‌ വീതമായിരിക്കും ഷൂട്ട്‌ ചെയ്യുക. 

Search site