ബിഎംഡബ്ല്യു കാറിനുള്ളില്‍പ്പെട്ട പതിനാലുകാരി സൂര്യതാപത്താല്‍ മരിച്ചു

 ബിഎംഡബ്ല്യു കാറിനുള്ളില്‍പ്പെട്ട പതിനാലുകാരി സൂര്യതാപത്താല്‍ മരിച്ചു. ഗാര്‍സിയേലാ മാര്‍ട്ടിനസ് എന്ന വിദ്യാര്‍ത്ഥിനിയാണ് കാറിനുള്ളില്‍ ചൂടേറ്റ് മരിച്ചത്. ഗാര്‍സിയേലയും സഹോദരനും ബിഎംഡബ്ല്യു കാറിലാണ് സ്‌ക്കൂളില്‍ എത്തിയത്. പാര്‍ക്കിങ്‌ലോട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സഹോദരന്‍ ക്ലാസിലേയ്ക്ക് പോയി. ക്ലാസ് തുടങ്ങാന്‍ ഒരു മണിക്കൂര്‍ കൂടി ഉള്ളതിനാല്‍ കാറില്‍തന്നെ ഇരുന്നുകൊള്ളമെന്ന് ഗാര്‍സിയേല പറഞ്ഞിരുന്നതായി സഹോദരന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്കുശേഷം ക്ലാസ് കഴിഞ്ഞ് സഹോദരന്‍ മടങ്ങിയെത്തിയപ്പോള്‍ ഗാര്‍സിയേല കാറിനുള്ളില്‍ മരിച്ചുകിടക്കുകയായിരുന്നു. ക്ലാസിലേയ്ക്ക് പോകാന്‍ സമയമായപ്പോള്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും ലോക്ക് പെട്ടെന്ന് തകരാറിലായതിനാല്‍ പുറത്തുകടക്കാന്‍ കഴിയാതിരുന്നതും ഈ സമയത്ത് പുറത്തെ താപനില 130 ഡിഗ്രി വരെ ഉയര്‍ന്നതിനാലാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഠിനമായ വേനലില്‍ കാറിനുള്ളില്‍പെട്ടുപോയ നിരവധി കുഞ്ഞുങ്ങളും പ്രായമായവരും സൂര്യതാപ്ത്താല്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലും കൗമാരപ്രായത്തിലുള്ളവര്‍ ഇത്തരത്തില്‍ മരണപ്പെടുന്നത് ഇതാദ്യമാണ്. 

Search site