ഫിഫ ലോകകപ്പ് ഡിസംബറില്‍ കൊല്‍ക്കത്തയിലെത്തും

ഫിഫ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യക്ക് ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ലോകകപ്പ് ട്രോഫി കാണാന്‍ ഇന്ത്യക്കാര്‍ക്ക് അവസരം. റിയോ ഡി ജനെയ്‌റോയില്‍ നടക്കുന്ന 2014 ലോകകപ്പിന് മുന്നോടിയായി, ചാമ്പ്യന്മാര്‍ക്ക് സമ്മാനിക്കുന്ന ലോകകപ്പ് ലോകത്തെ 88 മെട്രോ നഗരങ്ങളില്‍ പ്രയാണം നടത്തും. ഇതിന്റെ ഭാഗമായി ഡിസംബര്‍ 22-നും 24-നും ഇടയിലൊരു ദിവസമായിരിക്കും കൊല്‍ക്കത്തയിലെത്തുക. ഒമ്പത് മാസം നീളുന്ന പ്രയാണത്തിലൂടെയാണ് 88 രാജ്യങ്ങളിലെ മെട്രോ നഗരങ്ങളില്‍ ലോകകപ്പ് എത്തുന്നത്. കൊക്കോകോള കമ്പനിയുടെ ആഭിമുഖ്യത്തിലായിരിക്കുമിത്.

 ലോകകപ്പ് ഇന്ത്യയിലെത്തുന്നത് രണ്ടാം തവണയാണ്. 2010-ലായിരുന്നു ആദ്യ വരവ്.

Search site