പ്രവാചകന്‍ കുട്ടികളുടെ അവകാശ സംരക്ഷകന്‍: സമദാനി

സമുദായത്തിന്റേയും വംശത്തിന്റേയും മതത്തത്തിന്റേയും പേരിലുളള ചേരിതിരിവും സംഘട്ടനങ്ങളും പെരുകി വരുന്ന സമകാലിക സാഹചര്യത്തില്‍ വിശുദ്ധ പ്രവാചകന്റെ ഏകമാനവികത എന്ന തത്വവും അതിന്റെ പ്രയോഗവും ഏറെ പ്രസക്തമായിത്തീര്‍ന്നിരിക്കുകയാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ അഭിപ്രായപ്പെട്ടു. 
 
സര്‍ഹിന്ദ് നഗറിലെ വാദീമദീനയില്‍ റഹ്മത്തത്തുന്‍ ലില്‍ ആലമീല്‍ പ്രൊഫറ്റിക് സ്റ്റഡീസ് സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു സമദാനി. വര്‍ഗീയ സംഘട്ടനവും രാജ്യാന്തരയുദ്ധങ്ങളും മനുഷ്യത്വമില്ലായ്മയില്‍ നിന്നാണ് ഉത്ഭവം കൊള്ളുന്നത്. നിരപരാധികളും കുഞ്ഞുങ്ങളുമാണ് ഈ ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്. 
 
കുഞ്ഞുങ്ങളെ തലോടുന്നതും ചുംബിക്കുന്നത്‌പോലും പുണ്യമാണെന്ന് പഠിപ്പിച്ച പ്രവാചക തീരുമേനിയുടെ മാതൃക പിന്‍പറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പി.പി മുഹമ്മദ് അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു. 

Search site