പൃഥ്വിരാജിന്റെ മെമ്മറീസ്; ആസ്വാദ്യകരമായ ഒരു സസ്‌പെന്‍സ് ത്രില്ലര്‍

പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത 'മെമ്മറീസ'് സാം അലക്‌സ് എന്ന പോലീസ് ഓഫീസറുടെ കഥ പറയുന്നു. മേഘ്‌ന രാജും മിയയുമാണ് നായികമാര്‍. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, മധുപാല്‍, വനിത, പ്രവീണ, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റെിലെ വളരെ മിടുക്കനായ ഉദ്യോഗസ്ഥനാണ് സാം.ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അദ്ദേഹത്തിന് തന്റെ ഭാര്യയുടെയും മകളുടെയും ജീവന്‍ തന്നെയാണ് വിലയായി നല്‍കേണ്ടിവന്നത് .തുടര്‍ന്ന് സര്‍വീസില്‍ നിന്ന് മാറി നിന്ന സാം അലക്‌സ് മരവിച്ച മനസ്സുമായി ജീവിക്കുന്നു. തന്റെ വേദനകളെ മറക്കാന്‍ സാം ഒടുവില്‍ മദ്യത്തെ ആശ്രയിക്കുന്നു.
 
ഒരേ രീതിയിലുള്ള രണ്ടു കൊലപാതകങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ഒരു നിര്‍ണായക സാഹചര്യത്തില്‍ കേസ് അന്വേഷിക്കണമെന്ന ആവശ്യവുമായി പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാമിനെ സമീപിക്കുന്നു ആദ്യം വിസ്സമ്മതിച്ച സാം അമ്മ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസന്വേഷിക്കാമെന്ന് സമ്മതിക്കുന്നു.പിന്നീട് കേസിനുണ്ടാകുന്ന വഴിത്തിരിവാണ് ചിത്രത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്.
 
Positives: സാം എന്ന പൊലിസ് കഥാപാത്രത്തോട് പൃഥ്വിരാജ് ഒരു വിധത്തില്‍ നീതിപുലര്‍ത്തി എന്നു വേണം പറയാന്‍.കേസ് അന്വേഷിക്കുന്ന രീതി പ്രേക്ഷകരില്‍ കൗതുകം ജനിപ്പിക്കുന്നതാണ്.ചിത്രത്തില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച രീതി ഒരു പുതുമ നല്‍കുന്നു.ക്ലൈമാക്‌സില്‍ വില്ലന്റെ തമാശ രീതിയിലുള്ള പെരുമാറ്റവും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. 
 
Negatives: സംധിധാനത്തിലെ ചില പോരായ്മകളാണ് എടുത്തു പറയാനുള്ളത് ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് ജീത്തു ജോസഫ് ഇനിയും മുമ്പോട്ടു പോകേണ്ടിയിരിക്കുന്നു. Before intervel - after intervel എന്നു പറയുന്നതില്‍ വലിയ കാര്യമില്ലെങ്കിലും ചിത്രത്തിന്റെ ആദ്യഭാഗം അല്‍പം ഇഴഞ്ഞാണ് നീങ്ങുന്നത്. ആദ്യഭാഗത്ത് പ്രേക്ഷകനെ പിടിച്ചു നിര്‍ത്താന്‍ സാധിക്കാഞ്ഞത് തിരക്കഥയിലെ പോരായ്മ തന്നെയാണ്. കണ്ടു മടുത്ത ക്ലീഷേ രംഗങ്ങളാണ് മറ്റൊരു പോരായ്മ. പത്രവില്‍പ്പനക്കാരന്‍ 'ചൂടുളള വാര്‍ത്ത...ചൂടുളള വാര്‍ത്ത' എന്നു പറഞ്ഞ് പത്രം വില്‍പന നടത്തുന്ന രംഗം ഒരു ഉദാഹരണം മാത്രമാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സ് മലയാളികള്‍ക്ക് സ്വീകാര്യമാണോ എന്നതില്‍ സംശയമുണ്ട്. ക്ലൈമാക്‌സ് രംഗം കാണുമ്പോള്‍ 'തോക്കില്‍ ഒരു ബുള്ളറ്റും കൈയ്യില്‍ ഒരു കത്തിയും മുമ്പില്‍ രണ്ടു പുലിയും' എന്ന കഥ ഓര്‍മ വന്നെങ്കില്‍ അതു സ്വാഭാവികം മാത്രം.
 
Verdict: 
ഒരു മുഴുനീള സസ്‌പെന്‍സ് ത്രില്ലര്‍ ആയ ഈ ചിത്രം ആദ്യ ഒരു മണിക്കൂര്‍ മടുപ്പിക്കുന്നതാണെങ്കില്‍ കൂടിയും പിന്നീടുള്ള രംഗങ്ങള്‍ പ്രേക്ഷകനെ തൃപ്തിപ്പെടുന്നതാണ്. ചിത്രം പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ലെന്നുതന്നെ പറയാം.

Search site