പുണ്യഭൂമിയില്‍ ജുമാ നമസ്‌ക്കരത്തിന് ആയിരങ്ങളെത്തി

 ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനായി ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിതുടങ്ങിയതോടെ മദീനയിലും മക്കയിലും ജനസാഗരമായി. ഇന്നലെ ജുമാനമസ്‌ക്കരത്തിനു ആയിരങ്ങളാണ് പ്രാര്‍ഥനയോടെ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നും എത്തിയിട്ടുള്ള ഹജ്ജിമാരില്‍ ഭൂരിഭാഗവും മദീനയിലാണ് ഇപ്പോള്‍ ഉള്ളത്. മദീന സന്ദര്‍ശനത്തിനു ശേഷം ഇവര്‍ മക്കയിലേക്ക് തിരിക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ പുണ്യ ഭൂമിയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. 

Search site