പാസ്‌പോര്‍ട്ട് പ്രശ്‌നം പോലീസിനെതിരെ സമരം നടത്തുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട് വിമാനത്താവളത്തില്‍ തിരുത്തലുകള്‍ വരുത്തിയ പാസ്‌പോര്‍ട്ടുമായി പിടിയിലാകുന്നവരെ കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
 
 രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിലും കാണാത്ത നടപടിയാണ് കരിപ്പൂരില്‍ മാത്രം കണ്ടുവരുന്നത്. പോലീസ് നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയും ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്തും അറിയിച്ചു.

Search site