പാകിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു

ഒമാനിലെ സോഹറില്‍ നിന്നും പാകിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയ മലയാളി യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് മോചിപ്പിച്ചു. സൊഹാര്‍ സനാഇയയിലെ ‘കിനൂസ് അല്‍ ഫലാജ്’ വര്‍ക്ഷോപ് ജീവനക്കാരനും പാലക്കാട് പുതുക്കോട് കണ്ണമ്പ്ര സ്വദേശിയുമായ മുഹമ്മദ് ഹനീഫ (30) യെയാണ് മോചിപ്പിച്ചത്. ഹനീഫയെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘത്തിലെ രണ്ടുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു.
 
അഞ്ച് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടാണ് ഹനീഫയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. പാകി്സ്താനിലെ ബാങ്ക് അക്കൗണ്ട് നമ്പറിലേക്കാണ് പണം ആവശ്യപ്പെട്ട് ഹനീഫയുടെ വീട്ടിലേക്കും സൗദിയില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ക്കും നിരന്തരം ഭീഷണി ഫോണുകള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് 50,000 പാകിസ്താന്‍ രൂപ സൗദിയിലെ ബന്ധുക്കള്‍ പാകി്സ്താന്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.
 
തട്ടിക്കൊണ്ടുപോയി നാലു ദിവസത്തിന് ശേഷം സൊഹാറിന് സപീപം ഗശ്ബയിലെ തോട്ടത്തില്‍ നിന്നാണ് ഹനീഫയെ മോചിപ്പിച്ചത്. ഹനീഫയെ കണ്ടത്തൊന്‍ റോയല്‍ ഒമാന്‍ പൊലീസ് സി.ഐ.ഡി വിഭാഗം പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു.

Search site