പാകിസ്ഥാനില്‍ ക്രിസ്‌ത്യന്‍ പള്ളിയില്‍ സ്‌ഫോടനം; 60 മരണം

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 60 പേര്‍ മരിച്ചു. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാര്‍ നഗരത്തിലെ പള്ളിയിലാണ് ഇരട്ട സ്‌ഫോടനമുണ്ടായത്. സംഭവ സമയത്ത് 600 ഓളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് സ്‌ഫോടനം നടന്നത്. പെഷവാറിലെ തിരക്കേറിയ സ്ഥലത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
 
പാകിസ്ഥാന്‍ ചര്‍ച്ച് എന്ന് അറിയപ്പെടുന്ന ക്രിസ്ത്യന്‍ പള്ളി ഭാഗികമായി തകര്‍ന്നു. സംഭവത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. നിരപരാധികളായ ജനങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത് എല്ലാ മതതത്വങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

Search site