പാകിസ്താനിലെ ചന്തയില്‍ സ്‌ഫോടനം: 36 പേര്‍ മരിച്ചു

പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 36 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. 
 
കിസാ ഖ്വാനി മാര്‍ക്കറ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം ഉണ്ടായത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും കത്തിനശിച്ചു. കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു.
 
 
 
പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 80 പേര്‍കൊല്ലപ്പെട്ടത് ഒരാഴ്ച മുന്‍പാണ്. ഞായറാഴ്ച പള്ളിയിലെ ചടങ്ങുകള്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനങ്ങള്‍ . 
 
വെള്ളിയാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് സ്‌ഫോടനത്തില്‍ തകര്‍ന്ന് 17 പേര്‍ മരിച്ചിരുന്നു. ഖൈബര്‍ പഖ്തുണ്‍ഖാവ പ്രവിശ്യയിലെ പ്രധാന നഗരമായ പെഷവാറില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. താലിബാന്‍ തീവ്രവാദികളാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ .

Search site