പാകിസ്താനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

പാകിസ്താനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അജ്ഞാത സംഘത്തിന്‍െറ വെടിയേറ്റ് മരിച്ചു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുംതാസ് അലി ഷാക്കാണ് വെടിയേറ്റത്. കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകവെ ഷായുടെ കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം രണ്ടുപേര്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാ കാറോടിച്ച് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
 അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ളെന്ന് പാക് പൊലീസ് അറിയിച്ചു. പാകിസ്താനില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനായി അര്‍ധ സൈനിക വിഭാഗത്തിന്‍െറ സഹായത്തോടെ പ്രത്യേക സേന അദ്ദേഹം രൂപവത്കരിച്ചു. ഇതിന്‍െറ പ്രതികാരമാകാം അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്‍െറ നിഗമനം.

Search site