പരപ്പനങ്ങാടിയില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

 പരപ്പനങ്ങാടിയില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണ് മണിക്കൂറുകളോളം ട്രെയില്‍ ഗതാതഗതം തടസപ്പെട്ടു. ഇന്ന് വൈകീട്ട് 5.45 ഒടെ പരപ്പനങ്ങാടി കൊടപ്പാളിക്ക് സമീപത്താണ് മരം ട്രാക്കില്‍ വീണത്. മരം വീണതിനെ തുടര്‍ന്ന് ഇരുപാതകളിലും് ഗതാഗതം തടസപ്പെട്ടു.
 
പിന്നീട് തിരൂരില്‍ നിന്നും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും റെയില്‍വെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റിയാണ് 7 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്.
 
ഈ ഭാഗത്ത് ട്രാക്കിലേക്ക് മുറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ ഇനിയുമുണ്ടെന്നത് നാട്ടുകാരെ ആശങ്കപ്പെട്ടുത്തുന്നു.
 
അപകടത്തെ തുടര്‍ന്ന് മംഗലാപുരം ചെന്നൈ മെയില്‍ കടലുണ്ടിയിലും, കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ പരപ്പനങ്ങാടിയലും , തിരുവനന്തപുരം കുര്‍ള എക്‌സപ്രസ്സ് താനൂരിലും ഒരു മണിക്കൂറിലധികം പിടിച്ചിട്ടു.

Search site