പത്താം തരം തുല്യതാ പരീക്ഷ എഴുതിയവര്‍ വിജയ പ്രതീക്ഷയില്‍

ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സൗജന്യമായി അധ്യാപകര്‍ സേവന മനസ്‌കതയോടെ കഠിന പരിശ്രമം നടത്തിയതിന്റെ ഫലമായി പരീക്ഷ എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷവും നന്ദിയുമുണ്ടെന്നും എല്ലാവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്നും പരീക്ഷയെഴുതിയവര്‍ പറഞ്ഞു.

രണ്ടാം ബാച്ച് ഈ മാസം തന്നെ ആരംഭിക്കുമെന്നും കഴിഞ്ഞ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് അവസരമൊരുക്കുമെന്നും കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പം, പരീക്ഷ പാസായവര്‍ക്ക് 11,12 ക്‌ളാസുകളിലേക്കുള്ള പരീക്ഷ നടത്താനുള്ള ശ്രമങ്ങളും കെ.എം.സി.സി ആരംഭിച്ചിട്ടുണ്ട്.

ദുബൈ എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടന്ന പരീക്ഷക്ക് സര്‍ക്കാരില്‍ നിന്നും സ്‌കൂള്‍ അധികാരികളില്‍ നിന്നും പൂര്‍ണ സഹകരണം ലഭിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, സംസ്ഥാന സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, കോ-ഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍ നായര്‍, അധ്യാപകര്‍ നേതൃത്വം നല്‍കി.

Search site