നൈജീരിയക്കാരി അജിബോള ഒബാബയി തട്ടമിട്ട സുന്ദരി

ലോക സുന്ദരി മത്സരത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ച ലോക മുസ്‌ലിം സുന്ദരി മത്സരത്തില്‍ നൈജീരിയന്‍ യുവതി അജിബോള ഒബാബയി കിരീടം ചൂടി. മതാചാര പ്രകാരമുള്ള മത്സരത്തില്‍ 19 സുന്ദരികളെ പിന്നിലാക്കിയാണ് അജിബോള സുന്ദരി പട്ടം നേടിയത്.
 
25 ബില്യണ്‍ രൂപയും ഇന്ത്യയിലേക്കും മക്കയിലേക്കുമുള്ള യാത്രയുമാണ് സുന്ദരിക്കുള്ള സമ്മാനമായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. ഖുര്‍ആനിലെ വരികള്‍ ചൊല്ലിക്കൊണ്ടാണ് അജിബോള വിജയം ആഘോഷിച്ചത്.
 
അശ്ലീല വസ്ത്ര പ്രദര്‍ശനം നടത്തുന്ന ലോക സുന്ദരി മത്സരത്തിനോടുള്ള എതിര്‍പ്പിന്റെ ഭാഗമായാണ് മുസ്‌ലിമാഹ് രാഞ്ജി എന്ന സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. തല മുതല്‍ പാദം വരെ മറക്കുന്ന വസ്ത്രവും തട്ടവുമിട്ടാണ് സുന്ദരികള്‍ മത്സരത്തിനെത്തിയത്. സൗന്ദര്യത്തിന് പുറമേ മതാനുഷ്ഠാനങ്ങളോടുള്ള സമീപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മത്സരം നടന്നത്.
 
ശരീര പ്രദര്‍ശനം നടത്തുന്ന ലോക സുന്ദരി മത്സരത്തിനേക്കാള്‍ ഉയര്‍ന്ന മത്സരമുണ്ടെന്ന് ലോകത്തെ കാണിക്കാനാണ് മത്സരം സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. അജിബോള സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള മറുപടിയാണെന്നും അവര്‍ പറഞ്ഞു.

Search site