നേരം പുലര്‍ന്നപ്പോള്‍ സിപിഐഎം ഓഫീസിന് പച്ചനിറം!

സി.പി.ഐ.എം ഓഫീസിന് പച്ച പെയിന്റടിച്ചു. കണ്ണൂര്‍ അരിയില്‍ സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനാണ് അജ്ഞാതര്‍ പച്ച പെയിന്റടിച്ചത്. ഓഫീസ് മുഴുവനായും പച്ച നിറത്തിലാക്കിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ലീഗാണ് സംഭവത്തിനു പിന്നിലെന്ന് സ്ഥലം സന്ദര്‍ശിച്ച സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു.  
 
ലീഗ് ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. പോലീസ് കേസടുക്കാന്‍ തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തളിപ്പറമ്പ് ഡി.വൈ.എസ്.പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Search site