നാല്; നിര്‍ഭാഗ്യ നമ്പര്‍

ഏഷ്യന്‍ വിപണിയില്‍ പുറത്തിറക്കിയ ബ്രാന്‍ഡുകളില്‍ '4' അക്കം ഇല്ലാതിരിക്കാന്‍ നോക്കിയ ശ്രദ്ധിച്ചിട്ടുണ്ട്. മേഖലയിലെ നിര്‍ഭാഗ്യ നമ്പറാണ് നാല് എന്നായിരുന്നു നോക്കിയയുടെ വെപ്പ്. 
 
നോക്കിയ ട്യൂണ്‍
 
1994 ല്‍ പുറത്തിറക്കിയ നോക്കിയ 2100 സീരിസിലാണ് ലോകം കീഴടക്കിയ ഈ ഈണം കമ്പനി അവതരിപ്പിച്ചത്. 19-ാം നൂറ്റാണ്ടിലെ സ്പാനിഷ് സംഗീതജ്ഞനായിരുന്ന ഫ്രാന്‍സിസ്‌കോ തറേഗയുടെ 'ഗ്രാന്‍വാല്‍സ്' എന്ന ഗിറ്റാര്‍ ഈണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്യൂണ്‍ വികസിപ്പിച്ചത്. കണക്ടിങ് പീപ്പിള്‍ എന്നാണ് ട്യൂണിന്റെ ടാഗ്‌ലൈന്‍. 
 
വലിയ ഡിജിറ്റല്‍ ക്യാമറ നിര്‍മാതാക്കള്‍
 
ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ക്യാമറ നിര്‍മാതാക്കള്‍ കൂടിയാണ് നോക്കിയ കോര്‍പ്പറേഷന്‍. കമ്പനിയുടെ ക്യാമറയുള്ള ഫോണുകള്‍ മറ്റേത് പരമ്പരാഗത ഡിജിറ്റല്‍ ക്യാമറ നിര്‍മാതാക്കളെയും കടത്തിവെട്ടുന്നതാണ്. നോക്കിയയുടെ സ്മാര്‍ട്‌ഫോണുകള്‍ ക്യാമറ ഗുണം കൊണ്ട് പേരുകേട്ടതും.

Search site