നസ്‌റിയ പരാതി പിന്‍വലിച്ചു

തമിഴ് ചിത്രം നെയ്യാണ്ടിയുടെ സംവിധായകനും നിര്‍മാതാവിനുമെതിരെ നല്‍കിയ പരാതി യുവതാരം നസ്‌റിയ നാസിം പിന്‍വലിച്ചു. വിവാദമായ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് നസ്‌റിയ പരാതി പിന്‍വലിച്ചത്.
 
വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ധനുഷ് നായകനായ ചിത്രത്തിന്റെ സംവിധായകന്‍ എ. സര്‍ഗുണം, നിര്‍മാതാവ് എസ്. കതിരേശന്‍ എന്നിവര്‍ക്കെതിരെയാണു ചിത്രത്തിലെ നായികയായ നസ്‌റിയ പരാതി നല്‍കിയിരുന്നത്. 
 
ചിത്രത്തില്‍ തന്റെ സമ്മതമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് മോശം രംഗം ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നസ്‌റിയ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ നസ്‌റിയ അറിഞ്ഞു കൊണ്ട് തന്നെയാണ് വിവാദ സീന്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ സര്‍ഗുണം പറഞ്ഞിരുന്നു.

Search site