നസ്രിയയും ഹോട്ടാകുന്നോ ?

മലയാള സിനിമയിലെ പുത്തന്‍ താരോദയമായ നസ്രിയ പറഞ്ഞ വാക്കുകള്‍ തെറ്റിക്കുകയാണോ ? താന്‍ ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല എന്ന് പറഞ്ഞ നസ്രിയയുടെ വാക്കുകള്‍ തെറ്റാണെന്ന് കാണിക്കുകയാണ് "നയ്യാണ്ടി" എന്ന പുതിയ ചിത്രത്തിലെ ഫോട്ടോസ് . 
 
ചിത്രത്തില്‍ ധനുഷ്‌ ആണ് നായകനെന്ന് കേട്ടപ്പോള്‍ തന്നെ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിയിരുന്നു . കാരണം മിക്ക ധനുഷ്‌ ചിത്രങ്ങളിലെയും പ്രേമ രംഗങ്ങള്‍ വളരെ യാഥാര്‍ത്ഥ്യമയാണ് ധനുഷ്‌ അഭിനയിക്കുന്നത് . ധനുഷിന്‍റെ ആദ്യ ചിത്രം മുതല്‍ അവസാനമായി പുറത്തിറങ്ങിയ മൂന്ന്, മയക്കം എന്നാ കൂടാതെ മരിയാന്‍ എന്നീ ചിത്രങ്ങളിലെ നായകനും നായികയും തമ്മിലുള്ള പ്രേമരംഗങ്ങള്‍ കണ്ടവരാരും മറന്നിട്ടില്ല .
 
എന്നാല്‍ നായിക നസ്രിയ ആണ് എന്ന് കേട്ടപ്പോള്‍ മിക്കവരും കരുതിയത്‌ അത്തരത്തിലുള്ള രംഗങ്ങള്‍ ഒന്നും തന്നെ ഈ ചിത്രത്തില്‍ കാണില്ല എന്നാണ് . പക്ഷെ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും വന്നിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ നസ്രിയയും ഹോട്ട് ആകുന്നു എന്ന സന്ദേശമാണ് നല്‍കുന്നത് . 
 
നസ്രിയയുടെ രണ്ടാമത്തെ തമിഴ്‌ ചിത്രമായ രാജാ റാണി പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ഇത്തരം ഫോട്ടോസ് സോഷ്യല്‍ മീഡിയകളില്‍ വന്നത് എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Search site