നഷ്ടപരിഹാരത്തെച്ചൊല്ലി തര്‍ക്കം; നാട്ടുകാര്‍ ബസ്തടഞ്ഞു

 വി.കെ. പടിയില്‍ നാട്ടുകാര്‍ ബസ് തടഞ്ഞിട്ടത് സംഘര്‍ഷത്തിനിടയാക്കി. തിരൂരങ്ങാടി പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
 
 തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യബസ്സാണ് നാട്ടുകാര്‍ തടഞ്ഞത്. ശനിയാഴ്ച ബസ് ഒരു പിക്കപ്പുമായി തട്ടിയിരുന്നു. നഷ്ടപരിഹാരമായി നേരത്തെ തീരുമാനിച്ചിരുന്ന തുക സംബന്ധിച്ചുണ്ടായ പ്രശ്‌നമാണ് ബസ് തടയാന്‍ കാരണമായത്. തുടര്‍ന്ന് തിരൂരങ്ങാടി എസ്.ഐ എ. സുനിലും സംഘവും സ്ഥലത്തെത്തി നാട്ടുകാരും ബസ് ജീവനക്കാരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു.

Search site