നരേന്ദ്ര മോഡിയുടെ ഭോപ്പാല്‍ റാലിയിലും 5 രൂപ പിരിവ്

ഹൈദരാബാദിലേതിനു പിന്നാലെ ഭോപ്പാലിലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ 5 രൂപ പിരിവ്. ഹൈദരാബാദില്‍ സമ്മേളനത്തിനെത്തുന്ന യുവാക്കളില്‍ നിന്നാണ് പിരിച്ചതെങ്കില്‍ ഇത്തവണ മധ്യപ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നാണ് പിരിവ്.
 
മധ്യപ്രദേശിലെ ബി.ജെ.പിയുടെ മുഖ്യ തിരെഞ്ഞെടുപ്പു പ്രചാരക ചുമതല വഹിക്കുന്ന അനില്‍ മാധവാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം 7 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
സെപ്റ്റംബര്‍ 25 ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കുന്ന തിരെഞ്ഞെടുപ്പു പ്രചാരണ റാലിയോടനുബന്ധിച്ചു നടക്കുന്ന സമ്മേളത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങും, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയും മോഡിയോടൊപ്പം വേദി പങ്കിടും.

Search site