നരേന്ദ്ര മോഡിക്കുള്ള വിസാ നയത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കുള്ള വിസാ നയത്തില്‍ യാതൊരു വിധ മാറ്റവുമില്ലെന്ന് അമേരിക്ക.

അമേരിക്കയുടെ വിസാ നയത്തില്‍ മാറ്റമില്ല. മറ്റു അപേക്ഷകരെപ്പോലെ നരേന്ദ്ര മോഡിക്ക് വിസക്ക് അപേക്ഷിക്കാമെന്നും പരിശോധിക്കുന്നതുവരെ കാത്തിരിക്കണമെന്നും വക്താവ് മേരി ഹാര്‍ഫ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ അതില്‍ തീരുമാനം എന്താകുമെന്ന് ഊഹിച്ചു പറയാന്‍ സാധിക്കില്ലെന്നും മേരി ഹാര്‍ഫ് വ്യക്തമാക്കി.

ഇന്ത്യയിലെയോ മറ്റു രാജ്യങ്ങളിലെയോ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

Search site