നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?

'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട അവര്‍ ഏതാനും മലയാളസിനിമയില്‍ കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി. തമിഴിലെത്തി 'അയ്യാ' എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 'അയ്യാ' റിലീസാകുന്നതിനു മുമ്പ് നയന്‍താരയ്ക്ക് മലയാളത്തിലും തമിഴിലും ഒരു സാദാ നടിയെന്ന മൂല്യമേ ഉണ്ടായിരുന്നുള്ളൂ. തമിഴില്‍ എത്തിയ ശേഷമായിരുന്നു അവര്‍ സിനിമ എന്താണെന്നറിഞ്ഞത്. 'അയ്യാ' സിനിമയില്‍ 'ഒരു വാര്‍ത്തൈ പേശ ഒരുവരുഷം കാത്തിരുന്തേന്‍' എന്ന ഗാനാലാപത്തോടെയാണ് നയന്‍താര തമിഴ് പ്രേക്ഷകമനസില്‍ ലബ്ധപ്രതിഷ്ഠ നേടിയത്. അന്ന് തുടക്കംകുറിച്ച അവരുടെ ഈ അഭിനയപ്രയാണം ഇപ്പോഴും തുടരുന്നു. 'കജനി' 'ഈ' 'യാരടീ നീ മോഹിനി' 'ബോസ് എന്‍കിറ ഭാസ്‌കരന്‍' 'ചന്തിരമുഖി' എന്നീ ചിത്രങ്ങളില്‍ തന്റെ അഭിനയവൈഭവം വെളിപ്പെടുത്തിയതോടൊപ്പം 'ബില്ല' എന്ന സിനിമയില്‍ തന്റെ സുന്ദരമേനി അനാവൃതമാക്കുകയും ചെയ്തു. സമീപകാലത്ത് ഇന്റര്‍നെറ്റ് പരിശോധനയിലൂടെ നീന്തല്‍ വേഷത്തില്‍ ഏറ്റവും ശോഭിക്കുന്ന താരം നയന്‍താരയാണെന്ന് കണ്ടെത്തുകയുണ്ടായി. 'ശ്രീരാമരാജ്യം' പടത്തില്‍ സാക്ഷാല്‍ സീതയുടെ തനിപ്പകര്‍പ്പായിരുന്നു നയന്‍താര എന്ന് തെലുങ്ക്‌ദേശം നെഞ്ചത്തടിച്ച് സത്യം ചെയ്യുകയുണ്ടായി. അങ്ങനെ അവര്‍ ആന്ധ്രാ ദൈവമെന്ന ഖ്യാതിയും നേടിയെടുത്തു. പിന്നീട് 'ശിവകാശി' 'കുചേലന്‍' 'എതിര്‍ നീച്ചല്‍' എന്നീ ചിത്രങ്ങളില്‍ ഒരു ഗാനത്തിനായി നൃത്തമാടുകയുണ്ടായി. തമിഴില്‍ ആദ്യമായി ഒരുകോടി രൂപ പ്രതിഫലം വാങ്ങിയ നടിയും നയന്‍താര തന്നെയാണ്. ഇന്നുവരെ 40 സിനിമകളില്‍ അഭിനയിച്ച് ജൈത്രയാത്ര തുടരുകയാണ് നയന്‍. സിനിമപോലെയായിരുന്നു അവരുടെ സ്വകാര്യജീവിതവും. അതെ. യഥാര്‍ത്ഥ ജീവിതത്തില്‍ പരക്കം പാച്ചില്‍.... ചുരുക്കം കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നയന്‍താര മീഡിയകള്‍ക്ക് വാര്‍ത്തകളുടെ ഒരു അക്ഷയഖനിയാണ്. നയന്‍താര ചെന്നുവീണത് ചിമ്പുവിന്റെ കൈകളിലായിരുന്നു. 'വല്ലവന്‍' എന്ന സിനിമയില്‍ അയാള്‍ക്ക് വേണ്ടുവോളം ഈമ്പാന്‍ പാകത്തില്‍ നയന്‍താര തന്റെ ചൊടികള്‍ വിടര്‍ത്തി നല്‍കിയത് ഏറെ വിവാദമായിത്തീര്‍ന്നു. ഈ ഈമ്പലിലൂടെ ഇരുവരുടെയും പ്രണയം വളരുകയായിരുന്നു. പക്ഷേ, വളര്‍ന്ന വേഗതയില്‍ തന്നെ അസ്തമിക്കുകയും ചെയ്തു. ഇങ്ങനെ വേഗപ്പൂട്ടില്ലാത്ത വാഹനം പോലെ സഞ്ചരിച്ചിരുന്ന നയന്‍താര, ഒടുവില്‍ ചെന്നുപെട്ടത് ഡാന്‍സറും നടനുമായ പ്രഭുദേവയുടെ തടവറയിലായിരുന്നു. ഇയാളുടെ പേര് പച്ചകുത്താത്ത നയന്‍താരയുടെ ശരീരഭാഗങ്ങള്‍ ഇല്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യവും ഭാഷ്യവും. ഈ പ്രണയക്കൊടുങ്കാറ്റ് കേന്ദ്രീകരിച്ചത് ഒരു കൊച്ചു കുടുംബത്തിന് പുറത്തായിരുന്നു. എന്തിനധികം അതും തകര്‍ന്നു. ഇപ്പോള്‍ ഈ പ്രണയക്കൊടുങ്കാറ്റ് ആര്യയില്‍ കേന്ദ്രീകരിച്ചു കഴിഞ്ഞെന്നാണ് തമിഴ് സിനിമാ കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആര്യ, നയന്‍താര ജോഡികള്‍ ഏതു നിമിഷവും ആദ്യരാത്രി (?) ആഘോഷിക്കുന്ന ഘട്ടത്തിലാണെന്ന വാസ്തവം തമിഴ് രംഗത്ത് ഏവര്‍ക്കും അറിയാവുന്ന വിഷയമാണല്ലോ. ഇപ്പോള്‍ കോടമ്പാക്കത്ത് കേള്‍ക്കുന്നത്, ഇരുവരും കൂടി ഓര്‍ക്കാപ്പുറത്ത് രഹസ്യമായി വിവാഹം കഴിക്കാന്‍ പോകുന്നു എന്നതാണ്. ഇതിനായി ഇവര്‍ തെരഞ്ഞെടുത്ത സങ്കേതം ഹൈദ്രബാദാണെന്ന സത്യവും നിലനില്‍ക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നയന്‍താരയ്ക്ക് തൊട്ടാവാടിയുടെ മനസാണ്. പെട്ടെന്ന് വികാരത്തിന് അടിമപ്പെട്ട് പോകുന്ന സ്വഭാവം. താന്‍ സ്‌നേഹിക്കുന്ന വ്യക്തി, അഥവാ കാമുകന്‍ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതുപോലും നയന്‍താരയ്ക്ക് ഇഷ്ടമല്ല. ഈ സ്വഭാവമാണ് അവരുടെ ജീവിതത്തിലെ തകിടംമറിച്ചലിന് കാരണവും. മീഡിയകള്‍ അവരെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവര്‍ മീഡിയാകളുമായി മനസ് തുറന്ന് സംസാരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിരിക്കുന്നു. ഒറ്റപ്പെട്ട ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അവരുടെ സിനിമാ കരിയറിന് ഇന്നുവരെ കോട്ടം തട്ടിയിരുന്നില്ല. കാരണം തന്റെ തൊഴിലിനോട് എപ്പോഴും ആത്മാര്‍ത്ഥതയാണുള്ളത്. ക്യാമറയ്ക്കു മുന്നില്‍ എത്തിക്കഴിഞ്ഞാല്‍ അവരെ ഒരു ക്യാരക്ടറായിട്ടേ നമുക്ക് കാണാന്‍ കഴിയൂ. ഇത്തരം ഗുണങ്ങളാണ് അവരെ അഭിനയലോകത്ത് നിലനിര്‍ത്തുന്ന നിദര്‍ശനവും. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ചു കിട്ടിയാല്‍ നയന്‍താരയ്ക്ക് അഭിനയലോകത്ത് ഒരു രാജ്ഞിയാകാന്‍ കഴിയും. മാത്രമല്ല, ആസന്ന ഭാവിയില്‍ പ്രതീക്ഷിക്കാത്ത ഒരു അവാര്‍ഡും. 

Search site