നടന്‍ ദിലീപ് കുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ദിലീപ് കുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നെഞ്ചുവേദനും ശ്വാസംമുട്ടലും അനുവഭപ്പെട്ടതിനെ തുടര്‍ന്നാണ് ദിലീപ് കുമാറിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ദിലീപ് കുമാറിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Search site