ദ ഗുഡ് റോഡ് ഇന്ത്യയുടെ ഓസ്കാര്‍ നോമിനേഷന്‍

'ദ ഗുഡ് റോഡ് ' 2014 ലെ ഇന്ത്യയുടെ ഓസ്‌കര്‍ നോമിനേഷന്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗ്യാന്‍ കൊറെ യാണ്. ആദ്യമായാണ് ഒരു ഗുജറാത്തി ചിത്രത്തിന് ഈ ബഹുമതി ലഭിക്കുന്നത്. പ്രശസ്ത ചലച്ചിത്രകാരന്‍ ഗൗതം ഘോഷ് അധ്യക്ഷനായ 16 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.  
മലയാള ചിത്രമായ സെല്ലുലോയ്ഡ്, കമല്‍ഹാസന്റെ വിശ്വരൂപം, ഇംഗ്ലീഷ് വിംഗ്ലീഷ്, ഭാഗ് മില്‍ഖ ഭാഗ്, ദ ലഞ്ച് ബോക്‌സ് തുടങ്ങി 21 ചിത്രങ്ങളോട് മത്സരിച്ചാണ് ദ ഗുഡ് റോഡ് തിരഞ്ഞെടുക്കപ്പെട്ടത്.

Search site