ദിലീപ് ശ്രിങ്കാരവേലനില്‍ പാടുന്നു

തിളക്കം, സൗണ്ട് തോമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് തന്റെ പുതിയ ചിത്രമായ ശിങ്കാര വേലനില്‍ പാടുന്നു. 'അശകൊശലെ പെണ്ണുണ്ടോ...' എന്നു തുടങ്ങുന്ന ഗാനമാണ് ഗായകന്‍ അഫ്‌സലിനോടൊപ്പം ദിലീപ് ആലപിക്കുന്നത്.
 
ജോസ് തോമസ് സംവിധാനം ചെയ്യുന്ന ശിങ്കാരവേലനില്‍ തമിഴ് നടി വേദികയാണ് നായികയായി എത്തുന്നത്. 
 
കണ്ണനെ അച്ഛന്‍ അയ്യപ്പന്‍ ആശാന്‍ ഫാഷന്‍ ഡിസൈന്‍ പഠിക്കാന്‍ വേണ്ടി അയക്കുന്നു. എന്നാല്‍ കണ്ണന് എളുപ്പത്തില്‍ പണമുണ്ടാക്കുകയാണ് ലക്ഷ്യം. പക്ഷേ കണ്ണന്റെ എല്ലാ പദ്ധതികളും പരാജയപ്പെടുന്നു. തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ പല കാര്യത്തിനും യോജിപ്പില്ലാതാകുന്നു. 
 
പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. കണ്ണനായി ദിലീപും അയ്യപ്പനാശാനായി നെടുമുടി വേണുവും വേഷമിടുന്നു. 
 
ഓണത്തിനാണ് ശ്രിങ്കാര വേലന്‍ റിലീസ് ചെയ്യുന്നത്.

Search site