ദിലീപും കാവ്യാ മാധവനും തമ്മിലുളള രസതന്ത്രം

പ്രേം നസീര്‍ – ഷീല. മലയാള സിനിമയിലെ എക്കാലത്തേയും വിജയ ജോഡി. ഇതിന് ശേഷം മലയാള സിനിമയില്‍ ഏറ്റവുമധികം വിജയം നേടിയ ജോഡിയാണ് ദിലീപും കാവ്യാ മാധവനും. സാക്ഷാല്‍ ഷീല തന്നെ ഒരിക്കല്‍ ഇത് പറഞ്ഞിട്ടുണ്ട്- പണ്ട് ഞാനും പ്രേം നസീറും എങ്ങനെ ആയിരുന്നുന്നോ അതുപോലെയാണ് ദിലീപും കാവ്യയും.
 
നസീര്‍ – ഷീല ജോഡികളെക്കാള്‍ സവിശേഷ ബന്ധമാണ് ദിലീപും കാവ്യയും തമ്മിലുളളത്. ദിലീപിന്റെ സിനിമാ ജീവിതം തന്നെ കാവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാവ്യ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമാണ് പൂക്കാലം വരവായി. ആ ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു ദിലീപ്.ആ ചിത്രത്തില്‍ ബാലതാരമായിരുന്ന കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായപ്പോള്‍ ദിലീപായിരുന്നു നായകന്‍.
 
ദിലീപ് വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴൊക്കെ കാവ്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ദിലീപ് സൂപ്പര്‍ താരമായി വളര്‍ന്നത് മീശമാധവനിലൂടെയാണ്. ഈ ചിത്രത്തിലും കാവ്യയായിരുന്നു നായിക. വെളളരിപ്രാവിന്റെ ചങ്ങാതിയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോഴും കാവ്യ നായികയായി കൂടെയുണ്ടായിരുന്നു.
 
ഇതിനിടെ കാവ്യയുടെ സ്വകാര്യജീവിതത്തിലും താളപ്പിഴകളുണ്ടായി. വിവാഹമോചിതയായ കാവ്യ സിനിമയിലേക്ക് തിരിച്ചെത്തിയത് ദിലീപ് നിര്‍മിച്ച് നായകനായി അഭിനയിച്ച പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഹൃദയം തൊട്ടറിയുന്ന സുഹൃത്തിനെ സഹായിക്കുന്നു എന്നാണ് ദിലീപ് ഇതിനെ വിശേഷിപ്പിച്ചത്.
 
സിനിമയ്ക്ക് അപ്പുറം ഇരുവരും ബിസിനസ് പങ്കാളികളുമാണ്. അത്രയ്ക്ക് വിസ്വാസ്യതയും ആഴവുമുളളതാണ് കാവ്യയുടെയടും ദിലീപിന്റെയും ബന്ധം.
 
 

Search site